Month: October 2019

  • Top Stories
    Photo of ബാഗ്ദാദി കൊല്ലപ്പെട്ടു

    ബാഗ്ദാദി കൊല്ലപ്പെട്ടു

    ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാറിഷ ഗ്രാമത്തിൽ യുഎസ് പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ രക്ഷപ്പെടാനാവാത്ത ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഭീരുവിനെ പോലെയാണ് മരണംവരിച്ചതെന്നു ട്രംപ് പറഞ്ഞു. സൈന്യം ഇരച്ചെത്തി യപ്പോൾ രക്ഷപ്പെടാൻ ആവാതെ ഒരു തുരങ്കത്തിലൂടെ അലറിവിളിച്ച് കരഞ്ഞുകൊണ്ടോടി, ദേഹത്ത് കെട്ടിവച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിച്ചു. ചിതറിത്തെറിച്ച മൃതദേഹം ഡിഎൻഎ പരിശോധന നടത്തിയാണ് ബാഗ്ദാദി തന്നെയെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ രണ്ടു ഭാര്യമാരും മൂന്നുമക്കളും കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞു. 11 മക്കളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. രാത്രിയിൽ പിഴക്കാതെ നടത്തിയ ധീരമായ സൈനിക നടപടി എന്നാണ് ട്രംപ് സംഭവത്തെ വിശേഷിപ്പിച്ചത്. യുഎസ് സൈനികർക്ക് നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ബാഗ്ദാദിയുടെ സംഘത്തിലെ ഏതാനും പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

    Read More »
  • Cinema
    Photo of അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ

    അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ

    പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ പുരോഗമിക്കുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ബാനറിൽ രഞ്ജിത്ത് പി എം ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സച്ചിയാണ് സംവിധാനം ചെയ്യുന്നത്. അന്ന രേഷ്മ രാജൻ,  സിദ്ദിഖ്,  അനു മോഹൻ,  ജോണിആന്റണി,  അനിൽ നെടുമങ്ങാട്,  തരികിടസാബു,  ഷാജു ശ്രീധർ,  ഗൗരിനന്ദൻ,  എന്നിവർ പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദിന്റെ  ഗാനങ്ങൾക്ക് ജയ്ക്ക്  ബിജോയ്സ് ഈണം പകരുന്നു. ചായാഗ്രഹണം സുധീപ് ഇളമൺ.

    Read More »
  • Top Stories
    Photo of ജമ്മു കശ്മീരിലെ രജൗറിയിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

    ജമ്മു കശ്മീരിലെ രജൗറിയിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

    ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ രജൗറിയിൽ സൈനികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രജൗറി യിലെനിയന്ത്രണരേഖയ്ക്ക് സമീപമുള്ള ആർമി ബ്രിഗേഡ് ആസ്ഥാനത്തിലേക്കാണ് പ്രധാനമന്ത്രി എത്തിയത്. 370 ആം വകുപ്പ് നീക്കത്തിനു ശേഷം ഉള്ള മോദിയുടെ ആദ്യത്തെ കാശ്മീർ സന്ദർശനമാണിത്. ജമ്മുകാശ്മീരിൽ ആദ്യമായി ഇന്ത്യൻ സൈന്യത്തിന് വാർഷികവേളയിൽ ആണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

    Read More »
  • Top Stories
    Photo of മഹാരാഷ്ട്രയിൽ വിട്ടുവീഴ്ചയില്ലാതെ ശിവസേന

    മഹാരാഷ്ട്രയിൽ വിട്ടുവീഴ്ചയില്ലാതെ ശിവസേന

    മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെടാൻ ശിവസേന തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണപ്രകാരം 50:50 ഫോർമുല നടപ്പാക്കണമെന്നും ഇതുപ്രകാരം മുഖ്യമന്ത്രിസ്ഥാനം പങ്കിടണം എന്നാണ് ശിവസേനയുടെ ആവശ്യം. ആദിത്യ താക്കറെ മുഖ്യമന്ത്രിയാക ണമെന്നാണ്  ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഉദ്ധവ് താക്കറെ യോഗം ചുമതലപ്പെടുത്തി. ആദ്യത്തെ രണ്ടരവർഷം മുഖ്യമന്ത്രിപദം തരണമെന്നാണ് ശിവസേനയുടെ ആവശ്യം. കൂടാതെ മന്ത്രി പദവികളിൽ 50 ശതമാനവും നൽകണം. എന്നാൽ ആഭ്യന്തര വകുപ്പോടെ  ഉപമുഖ്യമന്ത്രി പദത്തിന് ശിവസേന വഴങ്ങിയേക്കുമെന്നും സൂചനയുണ്ട്. പാർട്ടി സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് താക്കറെകുടുംബത്തിൽ നിന്നും ഒരാൾ എംഎൽഎ ആകുന്നത്. 288 അംഗ സഭയിൽ കഴിഞ്ഞ തവണ122 എംഎൽഎമാർ ഉണ്ടായിരുന്ന ബിജെപി ഇത്തവണ105 സീറ്റുകളിൽ ഒതുങ്ങിയത് ആണ് ശിവസേനയുടെ വിലപേശലിന് ശക്തി കൂടിയത്. ശിവസേന ആകട്ടെ63 സീറ്റുകളിൽ നിന്ന് 56 സീറ്റുകളിലേക്ക് താഴ്ന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തു നിർത്താൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാൻ അഭിപ്രായപ്പെട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കി.  എന്നാൽ ശിവസേനയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല എന്ന്  കോൺഗ്രസിന്റെ സഖ്യകക്ഷിയായ  എൻസിപി നേതാവ് ശരത്  പവാർ പറഞ്ഞു. നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കാൻ ഒക്ടോബർ 30ന് ബിജെപി എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി പദം കീറാമുട്ടി ആവുകയാണെങ്കിൽ ഉദ്ധവിനെ  കാണാൻ അമിത് ഷാഎത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

    Read More »
Back to top button