Month: November 2019
- News
പത്താം ക്ലാസുകാരിയെ മുത്തശ്ശിയുടെ ഒത്താശയോടെ പീഢിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കൊല്ലം : കൊല്ലം ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശാണ് (23) പൊലീസ് പിടിയിലായത്. കുട്ടിയുടെ അച്ഛന്റെ അമ്മയേയും പോക്‌സോ കേസില്‍ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ അമ്മയുടെ ഒത്താശയോടെയാണ് പീഢനം നടന്നിരുന്നത്. പല തവണ പെണ്‍കുട്ടിയെ ഗണേശ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗണേശിന്റെ വീട്ടില്‍ വെച്ചും സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിലും, അച്ഛമ്മയുടെ വീട്ടില്‍ വെച്ചും പലവട്ടങ്ങളിലായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്ന അച്ഛമ്മ ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു. പിടിയിലായ പെണ്‍കുട്ടിയുടെ മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അറസ്റ്റിലായ ഗണേശ്. അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാകയിരുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പുനരധിവാസ കേന്ദ്രത്തില്‍ നിന്നും കുട്ടിയുടെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read More » - News
അലന്റേയും താഹയുടെയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി.
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി. ഇരുവരുടേയും റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കേസ് വീണ്ടും കോടതി പരിഗണിക്കുകയായിരുന്നു. യുഎപിഎ ചുമത്തി കോഴിക്കോട് ജയിലിലില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയാണ് ജില്ലാ സെഷന്‍സ് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയത്. ഈമാസം രണ്ടിനാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. വ്യാജതെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസില്‍ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. അലനും താഹ ഫൈസലിനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി അടക്കം പരിശോധിക്കുകയും, ഇവര്‍ക്കെതിരെയുള്ള തെളിവുകളുടേയും അടിസ്ഥാനത്തിലാണ് തത്കാലം ഇവർക്ക് ജാമ്യം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിനു പുറത്തും ഇയാള്‍ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
Read More » - News
ചക്കുളത്ത്കാവ് പൊങ്കാല, കലക്ടറേറ്റിൽ അവലോകന യോഗംകൂടി
ആലപ്പുഴ: ഡിസംബര്‍ 10ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 998 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പൊങ്കാല നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി. ഹരികുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആറ് സെക്ടറിലായി ഏഴ് സിഐ, 56 എസ്‌ഐ, 130 എഎസ്ഐ, 638 പൊലീസ് കോണ്‍സ്റ്റബിള്‍, 134 വനിതാ പൊലീസ്, മഫ്തി പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സുരക്ഷാ സേന. ക്ഷേത്ര പരിസരത്ത് പൊലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കും. ഫയര്‍ഫോഴ്സിന്റെ സറ്റാന്റ് ബൈ ഡ്യൂട്ടി സേവനം, 24 മണിക്കൂര്‍ എക്സൈസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് എന്നിവ ക്ഷേത്ര പരിസരത്തുണ്ടാകും.സിസിടിവി കാമറകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഹരിതപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം ഉത്സവനടത്തിപ്പെന്ന് യോഗം തീരുമാനിച്ചു. ക്ഷേത്ര പരിപാടികളോടനുബന്ധിച്ച് ഉണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വെയിസ്റ്റ് ബിന്നുകള്‍ ക്ഷേത്രപരിസരങ്ങളില്‍ സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും. പൊങ്കാല ദിവസം കെഎസ്ആര്‍ടിസി 70 പ്രത്യേക സര്‍വ്വീസ് നടത്തും. തലവടി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഓപ്പറേറ്റിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും 9, 10 തീയതികളില്‍ രാത്രി ഉള്‍പ്പെടെ സ്പെഷ്യല്‍ ചെയിന്‍ സര്‍വീസുകള്‍ നടത്തും. നീരേറ്റുപുറം- കിടങ്ങറ റോഡില്‍ നിലവില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി നിര്‍ത്തി റോഡ് സഞ്ചാരയോഗ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ആലപ്പുഴ, പുളിങ്കുന്ന്, കാവാലം, ലിസിയോ, കിടങ്ങറ എന്നിവിടങ്ങളില്‍ നിന്നും 9, 10 തീയതികളില്‍ ജലഗതാഗതവകുപ്പും പ്രത്യേകം സര്‍വ്വീസ് ഒരുക്കിയിട്ടുണ്ട്. പൊങ്കാലയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിനമുന്‍വര്‍ഷങ്ങളിലെ പോലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനവും സഹായസഹകരണവും ഏകീകരിച്ച് ലഭ്യമാക്കും. അവലോകനയോഗത്തില്‍ ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ തിരുമേനി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ ഗോപാലകൃഷ്ണന്‍ നായര്‍, വിവിധ വകുപ്പു തലവന്മാര്‍, ക്ഷേത്രഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
Read More » - Politics
കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി, മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവന്തപുരം: യുണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകന് നേരെ നടന്നത് ആൾക്കൂട്ട ആക്രമണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി. ഇത്തരം ക്രൂരവും പ്രാകൃതവുമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്തുസംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സംഭവത്തിൽ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജിന് സമീപമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്. അവിടെനിന്ന് പോലീസിന് മേൽ നിയന്ത്രണമുണ്ടാകുന്നുവെന്നും അഭിജിത് ആരോപിച്ചു. കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ ഏട്ടപ്പൻ മഹേഷിനെ പിടിക്കാതിരിക്കുന്നത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണോയെന്ന സംശയം ബലപ്പെടുകയാണെന്നും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ മാഫിയ സംഘങ്ങളുടെ പിടിയിലാണ്. അവിടെ കഞ്ചാവും ലഹരിവസ്തുക്കളുമുണ്ടെന്നും അവിടെ റെയ്ഡ് നടത്തണമെന്നും അഭിജിത് ആവശ്യപ്പെട്ടു.
Read More » - News
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച എസ്.ഐ ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ബോംബ് സ്‌ക്വാഡ് എസ് ഐ ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. തിരുവനന്തപുരം എസ്ബിസിഐഡി ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ എസ് ഐ ആയ സജീവ്കുമാറിനെതിരെയാണ് കേസെടുത്തത്. സജീവ്കുമാർ ഒളിവിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പ്ലസ് വൺ വിദ്യാർത്ഥിനി റസിഡൻസ് അസോസിയേഷൻ മീറ്റിങ്ങിന്റെ സമയം അറിയാനായി സജീവ് കുമാറിന്റെ വീട്ടിൽ എത്തിയപ്പോൾ സജീവ് കുമാർ കുട്ടിയെ കടന്നുപിടിച്ചു.ഇതിനെ എതിർത്ത കുട്ടി കുതറി പുറത്തേക്കോടാൻ ശ്രമിച്ചെങ്കിലും വീണ്ടും സജീവ്കുമാർ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് കുട്ടി നിലവിളിച്ച് ബഹളം വച്ചപ്പോഴാണ് കുട്ടിയെ വിട്ടതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അമ്മയോടും സ്കൂൾ അധികൃതരോടും കുട്ടി വിവരം പറഞ്ഞതിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും ചൈൽഡ് ലൈൻ പോലീസിലും പരാതി നൽകി. പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.മജിട്രേറ്റിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ പിന്നീട് വൈദ്യ പരിശോധന നടത്തി.
Read More » - News
വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂളിൽ അഭ്യാസപ്രകടനത്തിൽ പങ്കെടുത്ത ഏഴ് ബൈക്കുകളും ഒരു കാറും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
കൊല്ലം : കൊട്ടാരക്കര വിദ്യാധിരാജ ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ 24 ന്ടൂർ പോകുന്നതിനു മുന്നോടിയായി അപകടമായ രീതിയിൽ നടത്തിയ അഭ്യാസപ്രകടനത്തിൽ പങ്കെടുത്ത ഏഴ് ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒരു ബൈക്ക്കൂടി കണ്ടെത്താനുണ്ട്. ബൈക്ക് ഓടിച്ചിരുന്ന ഏഴുപേരുടെയും ലൈസൻസുകൾ റദ്ദാക്കാൻ നടപടികൾ തുടങ്ങിയതായി ആർ ടി ഒ അറിയിച്ചു. അഭ്യാസപ്രകടനം നടത്തിയ സംഘത്തിൽപ്പെട്ട യുവതിയുടെ ലൈസൻസും ഇതിൽപ്പെടും. പത്തുദിവസംമുൻപുമാത്രമാണ് ഇവർ ലൈസൻസ് നേടിയത്. സാഹസികാഭ്യാസം കാട്ടിയ ബസിന്റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു. സാഹസികാഭ്യാസത്തിൽ പങ്കെടുത്ത കാറും പിടിച്ചെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് ബസും കാറും കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനു മുന്നോടിയായി ബസ് പരിശോധനയ്ക്ക് കൊട്ടാരക്കര ജോയിന്റ് ആർ.ടി.ഒ. കത്തുനൽകി.
Read More »