Top Stories
വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി
ബാങ്കോക്ക്: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് ആഗോള നിക്ഷേപകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാങ്കോക്കില്‍ നടന്ന ആദിത്യ ബിര്‍ള കമ്പനിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹിയാണ് നിക്ഷേപ ലക്ഷ്യത്തിന് ഏറ്റവും അനുകൂലമായ സ്ഥലമെന്നും മോദി പറഞ്ഞു. വ്യാപാരം എളുപ്പമാക്കുന്നത് ലക്ഷ്യമിട്ട നിരന്തരം ഘടനാപരമായ മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെന്നും ഇന്ത്യന്‍ സമൂഹം ബിസിനസുകാരെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിസിനസ് ചെയ്യുന്നതിനുളള എളുപ്പം, ജീവിത സൗകര്യം, എഫ്ഡിഐ, പേറ്റന്റുകള്‍, ഉല്‍പ്പാദന ക്ഷമത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇന്ത്യയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നികുതി, അഴിമതി, എന്നിവ ഇന്ത്യയില്‍ കുറഞ്ഞികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.