PoliticsTop Stories
അയോധ്യ വിധി ആരുടെയും വിജയമോ പരാജയമോ ആയി കാണരുത്. രാമഭക്തിയായാലും റഹിം ഭക്തിയായാലും രാഷ്ട്രഭക്തിയുടെ അന്തസത്ത ശക്തിപ്പെടുത്തുകയാണ് പ്രധാനം – പ്രധാനമന്ത്രി.
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേദ്രമോദി ഇപ്രകാരം പ്രതികരിച്ചു.
“അയോധ്യ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഈ വിധി ആരുടെയും വിജയമോ പരാജയമോ ആയി കാണരുത്.
രാമഭക്തിയായാലും റഹിം ഭക്തിയായാലും രാഷ്ട്രഭക്തിയുടെ അന്തസത്ത ശക്തിപ്പെടുത്തുകയാണ് പ്രധാനം.
സമാധാനവും ഐക്യവും നിലനിൽക്കട്ടെ!
സുപ്രീം കോടതിയുടെ അയോദ്ധ്യ വിധി ശ്രദ്ധേയമാകുന്നത് ഇനി പറയുന്ന കാര്യങ്ങളാലാണ്.
ഏതൊരു തർക്കവും ഉചിതമായ നിയമ പ്രക്രിയയുടെ മനോഭാവത്തിൽ പരിഹരിക്കാനാകുമെന്ന് ഇത് എടുത്തുകാണിക്കുന്നു.
ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം, സുതാര്യത, ദീർഘദൃഷ്ടി എന്നിവ ആവർത്തിച്ചുറപ്പിച്ചിരിക്കുന്നു.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഇത് വ്യക്തമാക്കുന്നു.
ദശാബ്ദങ്ങളായി തർക്കവിഷയമായിരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാൻ നീതിപീഠത്തിന് സാധിച്ചിരിക്കുന്നു.വിഭിന്ന വിഭാഗക്കാർക്ക് വ്യത്യസ്ത വീക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള മതിയായ സമയവും അവസരവും കോടതി നൽകിയിരുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള ആളുകളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതാണ് ഈ വിധി.
ഇന്നത്തെ വിധിയിയോടനുബന്ധിച്ചു 130 കോടി ഇന്ത്യക്കാർ പുലർത്തുന്ന ശാന്തിയും സമാധാനവും സമാധാനപരമായ സഹവർത്തിത്വത്തോടുള്ള ഭാരതീയരുടെ സ്വതസിദ്ധമായ പ്രതിബദ്ധതയുടെ ആവിഷ്കാരമാണ്.
ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ഈ ചൈതന്യം രാഷ്ട്രത്തിന്റെ വികസന പ്രക്രീയയെ ശക്തിപ്പെടുത്തട്ടെ. ഓരോ ഇന്ത്യക്കാരനും ശാക്തീകരിക്കപ്പെടട്ടെ.”