News
പരിശീലനം പൂർത്തിയാക്കി 121 സബ്ബ് ഇന്‍സ്പെക്ടര്‍മാർ.ചരിത്രം കുറിച്ച് 37 വനിതാ ഓഫീസർമാരും.
തൃശ്ശൂർ :കേരളാ പോലീസ് അക്കാഡമിയിൽ നടന്ന സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. പരിശീലനം പൂർത്തിയാക്കിയ 121 സബ്ബ് ഇന്‍സ്പെക്ടര്‍മാരിൽ 37 വനിതാ ഓഫീസര്‍മാരാണുളളത്. കേരളാ പോലീസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ നേരിട്ട് സബ്ബ് ഇന്‍സ്പെക്ടര്‍മാരായി നിയമിതരാകുന്നത്.
പരിശീലനം പൂര്‍ത്തിയാക്കിയ 121 ട്രെയിനികളില്‍ ഒരാള്‍ എം.ടെക്ക് ബിരുദധാരിയും ഒരാള്‍ എം.ഫില്‍ ബിരുദധാരിയും ബി ടെക്ക് ബിരുദധാരികളായ 9 പേരും എം.ബി.എ ബിരുദമുളള 3 പേരും ബിരുദാനന്തര ബിരുദമുളള 26 പേരും ബി.എഡ് ബിരുദധാരികളായ 10 പേരും ഒരു നിയമ ബിരുദധാരിയും ഉള്‍പ്പെടുന്നു.