News

കേരളത്തിന് സ്വച്ഛ് സർവേക്ഷൺ 2019 അവാർഡ്

കേരളത്തിന് സ്വച്ഛ് സർവേക്ഷൺ 2019 അവാർഡ്

തിരുവനന്തപുരം : കേരളത്തിൽ നടപ്പിലാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം. കേന്ദ്ര ജലശക്തി മന്ത്രാലയം ഇന്ത്യയിലെ വിവിധ വില്ലേജുകളിൽ നടത്തിയ സ്വച്ഛ് സർവേക്ഷൺ 2019 സർവേയിലാണ് ജേതാക്കളെ കണ്ടെത്തിയത്. കേരളത്തിലെ 377 വില്ലേജുകളിലായിരുന്നു സർവേ. ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ ചേർന്നു നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിന് അംഗീകാരം നേടിക്കൊടുത്തത്. തദ്ദേശസ്ഥാപനങ്ങൾ മുഖേന അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌ക്കരിക്കുന്നതിന് സ്ഥാപിച്ച മെറ്റീരിയൽ കളക്ഷൻ സംവിധാനങ്ങൾ, ബ്ലോക്ക് തലത്തിൽ സ്ഥാപിച്ചിരിക്കുന്ന റിസോഴ്‌സ് റിക്കവറി സംവിധാനങ്ങൾ എന്നിവ സന്ദർശിച്ചാണ് സംഘം അവാർഡിനായി ശുപാർശ ചെയ്തത്. ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും പരിശോധന സംഘം അഭിപ്രായപ്പെട്ടു.
നവംബർ 19 ന് ഡൽഹിയിൽ കേന്ദ്ര ജലശക്തി മന്ത്രി സംസ്ഥാന സർക്കാരിനുള്ള അവാർഡ് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button