റേഷന്‍ വിതരണം: ജില്ലയ്ക്ക് 3457 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു
പത്തനംതിട്ട : ഈ മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുന്നതിനായി 3010.055 മെ. ടണ്‍ അരിയും 447.208 മെ. ടണ്‍ ഗോതമ്പും ഉള്‍പ്പെടെ 3457.263 മെട്രി ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും കിലോഗ്രാമിന് രണ്ട് രൂപാ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും, എ.എ.വൈ കാര്‍ഡുകള്‍ക്ക് (മഞ്ഞ കാര്‍ഡ്) സൗജന്യ നിരക്കില്‍ കാര്‍ഡൊന്നിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും ലഭിക്കും.
മുന്‍ഗണനാ-ഇതര-സബ്സിഡി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (നീല കാര്‍ഡ്) ഓരോ അംഗത്തിനും നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും 17 രൂപാ നിരക്കില്‍ പരമാവധി മൂന്ന് കിലോഗ്രാം ആട്ടയും സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് ലഭിക്കും. മുന്‍ഗണനാ-ഇതര-നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് 10.90 രൂപാ നിരക്കില്‍ മൂന്ന് കിലോഗ്രാം അരിയും 17 രൂപ നിരക്കില്‍ പരമാവധി മൂന്ന് കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് അര ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 39 രൂപ നിരക്കില്‍ ലഭിക്കും. ഏ.ഏ.വൈ കാര്‍ഡിനു മാത്രം 21 രൂപാ നിരക്കില്‍ ഒരു കിലോ പഞ്ചസാര വിഹിതവുമുണ്ട്.
പരാതികള്‍ 1800-425-1550 എന്ന ടോള്‍ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ആഫീസിലെ 0468 2222612 എന്ന നമ്പരിലോ, താലൂക്ക് സപ്ലൈ ആഫീസുകളിലെ താഴെ പറയുന്ന നമ്പരുകളിലോ അറിയിക്കാം. റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെയും/താലൂ