Top Stories

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നൽകണമെന്ന്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നൽകണമെന്ന് ആവശ്യം. രാമജന്മഭൂമി ന്യാസാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയിൽ യോഗി ആദിത്യനാഥിനെ ട്രസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മൂന്നുമാസത്തിനുള്ളിൽ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പ്രസ്താവിച്ച വിധിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോർണി ജനറലിന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടുകയും ചെയ്തിട്ടുണ്ട്.ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിർമിക്കാൻ രൂപവത്കരിച്ച ട്രസ്റ്റിന്റെ മാതൃകയിൽ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സർക്കാർ ഇപ്പോൾ പരിഗണനയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button