Entertainment

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നവംബര്‍ 23 ന് മാധ്യമ സെമിനാര്‍ നടത്താന്‍ മീഡിയ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു

കാസറഗോഡ് : കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നവംബര്‍ 23 ന് മാധ്യമ സെമിനാര്‍ നടത്താന്‍ മീഡിയ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.കലോത്സവം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലാണ് സെമിനാര്‍.കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും.

സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.എം മനോജ് വിഷയം അവതരിപ്പിക്കും   .24 ന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ മെഗാഷോ നടത്താനും യോഗം തീരുമാനിച്ചു. കലോത്സവത്തിലെ മറ്റൊരു ഉപസമിതിയായ ദൃശ്യവിസ്മയ കമ്മിറ്റി, കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറവുമായി കൈകോര്‍ത്താണ് മെഗാഷോ നടത്തുന്നത്.മുന്‍ കലോത്സവ താരങ്ങളെ പങ്കെടുപ്പിച്ചുള്ള ഷോ മൂന്നര മണിക്കൂറിലേറെ നീളും. മീഡിയ പാസിനുള്ള അപേക്ഷ നവംബര്‍ 15 നകം കാസര്‍കോട് പ്രസ് ക്ലബിലോ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിലോ  എത്തിക്കണം.

സ്റ്റാളിനുള്ള അപേക്ഷയും ഈ തീയതിക്കുള്ളില്‍ ലഭ്യമാകണം. എല്ലാ വേദികയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കണ്‍വീനര്‍  എന്‍.സദാശിവര്‍, വൈസ് ചെയര്‍മാന്‍മാരായ ഇ.വി.ജയകൃഷ്ണന്‍, ടി.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button