Cinema
നടൻ ജഗതി ശ്രീകുമാറിന്റെ മകളും, നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു.
നടൻ ജഗതി ശ്രീകുമാറിന്റെ മകളും, നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. നടി തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
‘ഇന്നു മുതൽ നീ നടക്കുന്നത് ഒറ്റയ്ക്കാവില്ല. എന്റെ ഹൃദയം നിനക്ക് തണലേകും. എന്റെ കൈകൾ നിനക്ക് വീടാകും.’ എന്ന് പ്രതിശ്രുത വരന്റെ കൈ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമുള്ള കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മിയുടെ വിവാഹസൂചന ആരാധകരുമായി പങ്കുവയ്ച്ചത്. പക്ഷേ ആരാണ് തന്റെ കൈകളിൽ കൈചേർത്തിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.