സിനിമയുടെ റിലീസ് നീണ്ടതിൽ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു-റിലീസ് ഡിസംബർ 12ന്.
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസ് നീട്ടി. നവംബർ 21ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബർ 12 നായിരിക്കും പുറത്തിറങ്ങുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
സിനിമയുടെ റിലീസ് നീണ്ടതിൽ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു. സിനിമയുടെ മറ്റുള്ള ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്യും.’-മാമാങ്കം ടീം പറഞ്ഞു.
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിർമിക്കുന്ന മാമാങ്കം മലയാള സിനിമയിൽ മറ്റൊരു ചരിത്രമാകാൻ പോകുന്ന ചിത്രമാണ്.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.