ഐഎസ്ഒ അംഗീകാരം നേടി മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസ്
തൃശ്ശൂർ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചീഫ് ഓഫീസ് ഐഎസ്ഒ 9001:2015 അംഗീകാരം കരസ്ഥമാക്കി. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂനിസെർട് എന്ന കൺസൾട്ടൻ സി യുടെ ഇന്ത്യൻ ചാപ്റ്റർ മുഖേനയാണ് ബോർഡിന് ഐ എസ് ഒ അംഗീകാരം ലഭ്യമാക്കിയത്. കൂടുതൽ മികച്ച സേവനം കാഴ്ചവെക്കുന്നതിനും വിവിധ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നതിനും ഐ എസ് ഒ അംഗീകാരം ഉപകരിക്കും. ക്ഷേമനിധി തൊഴിലാളികൾക്കായി നൂതനമായ സൗകര്യങ്ങളാണ് വകുപ്പ് ഒരുക്കിയിട്ടുള്ളത്.
അംഗങ്ങൾക്ക് ക്ഷേമനിധി വിഹിതം അടക്കുന്നതിനായി www.kmtwwfb.
ക്ഷേമനിധി വിഹിതം അടക്കാതെ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ നികുതി അടക്കുന്നത് തടയാൻ പരിവഹൻ ഇന്റഗ്രേഷൻ സോഫ്റ്റ്വെയറും ബോർഡ് സ്വീകരിച്ചിട്ടുണ്ട്. 2019 ഒക്ടോബറിലെ ഉത്തരവ് പ്രകാരം ക്ഷേമനിധി തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളുടെ തുക ഇരട്ടിയായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. 2018-19 ഇൽ 14775 ഗുണഭോക്താക്കൾക്കായി 22.95 കോടി രൂപയാണ് വിവിധ ആനുകൂല്യ ഇനത്തിൽ ബോർഡിൽ നിന്ന് വിതരണം ചെയ്തിട്ടുള്ളത്. സുതാര്യവും കുറ്റമറ്റതുമായ സേവനം കാഴ്ചവെക്കുന്നത്തിനുള്ള അംഗീകാരമാണ് വകുപ്പ് ഓഫീസിനു ലഭിച്ച ഐ എസ് ഒ പുരസ്‌ക്കാരം.