Cinema
മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തിൽ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയിൽ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്.
മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തിൽ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയിൽ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്.
യു എസിലായിരുന്ന ഗീത നാസിക്കിലെ സ്വവസതിയിലേക്ക് കാറിൽ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. ഗീതയും ഭർത്താവ് വിജയ്യുമാണ് കാറിലുണ്ടായിരുന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ കാർ ചെന്നിടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ ഗീതയെയും വിജയ്യെയും ഷാഹ്പൂർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ഗീത മരണപ്പെടുകയായിരുന്നു.
മറാത്തി സിനിമകളിലൂടെയും സംഗീത ആൽബങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ഗീത.