Top Stories
ഫാത്തിമ ലത്തീഫിന്റെ മൊബൈൽ ഫോണിൽ2 അധ്യാപകരുടെ കൂടി പേരുകൾ. ഫോണിൽ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത്
കൊല്ലം∙ മദ്രാസ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ മൊബൈൽ ഫോണിൽ2 അധ്യാപകരുടെ കൂടി പേരുകൾ. ഫോണിൽ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത് എന്നാണ് സൂചന.
ഫാത്തിമയുടെ മൊബൈൽ ഫോണിൽ വാൾ പേപ്പർ ആയി, മരണത്തിനു കാരണക്കാരൻ സുദർശൻ പത്മനാഭൻ എന്നാണ് എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും ഫാത്തിമ എഴുതിയിരുന്നു. ചില വിദ്യാർത്ഥികൾക്കെതിരെയും കുറിപ്പിൽ പരാമർശമുണ്ടെന്ന് സൂചനയുണ്ട്.
മൊബൈൽ ഫോണിലെ പാസ് വേഡ് ഒഴിവാക്കിയ ഫാത്തിമ ആർക്കും ഫോൺ തുറക്കാൻ കഴിയുന്ന വിധമാക്കിയിരുന്നു.
ഫാത്തിമയെ മരിച്ച നിലയിൽ ആദ്യം കണ്ടത് സഹപാഠി അലീന സന്തോഷെന്ന് എഫ്ഐആറിൽ പറയുന്നു.തലേദിവസം രാത്രി 12മണിവരെ മുറിയിൽ ദുഖിച്ചിരിക്കുന്ന നിലയിൽ ഫാത്തിമയെ കണ്ടെന്നു സഹപാഠികൾ മൊഴിനൽകി.
ഇതേസമയംആരോപണ വിധേയരായ അധ്യാപകരോട് ക്യാംപസ് വിട്ടു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിർദേശം. മരണത്തിനു കാരണക്കാരനെന്ന് ഫാത്തിമ മൊബൈലിൽ കുറിച്ചിരിക്കുന്ന അധ്യാപകൻ സുദർശൻ പത്മനാഭൻ അവധിയിൽ ആണെങ്കിലും ക്യാംപസിൽ തന്നെ ഉണ്ടെന്നാണ് സൂചന.
അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ഇന്നു ചെന്നൈയിലെത്തും.കേന്ദ്രമന്ത്രി വി. മുരളീധരൻ മാനവശേഷി മന്ത്രി രമേശ് പൊക്രിയാലിനെ കണ്ടു വിഷയം ചർച്ച ചെയ്തതിനെത്തുടർന്നായിരുന്നു തീരുമാനം.
ഫാത്തിമ മതപരമായ വിവേചനം നേരിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. അന്വേഷണ സംഘം ഇന്നലെ പിതാവ് അബ്ദുൽ ലത്തീഫിന്റെ മൊഴിയെടുത്തു. ഫാത്തിമയുടെ സഹോദരി ഐഷയുടെ മൊഴി കൊല്ലത്തെ വീട്ടിലെത്തി പോലീസ് രേഖപ്പെടുത്തും.
ധീരമായ നിരീക്ഷണം .വാർത്തകൾ നിക്ഷ്പക്ഷമായും നിർഭയമായും നല്കുന്ന മാധ്യമങ്ങളാണ് നമുക്കാവശ്യം .