Top Stories
അയോധ്യ – മസ്ജിദ് നിർമാണത്തിനായി നൽകിയ അഞ്ചേക്കർ ഭൂമി വേണ്ട, പുനഃപരിശോധനാ ഹർജി നൽകും.
ന്യൂഡൽഹി: അയോധ്യ വിഷത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ മുസ്ലീം വ്യക്തിനിയമ ബോർഡ് യോഗത്തിൽ തീരുമാനം. മസ്ജിദ് നിർമാണത്തിനായി നൽകിയ അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. ഇക്കാര്യത്തിൽ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോർഡ് വ്യക്തമാക്കി.
സമുദായത്തിന്റെ താൽപര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചർച്ചയാണ് യോഗത്തിലുയർന്നത്.യോഗത്തിൽ ജംഇയത്തുൽ ഉലമ ഹിന്ദ് എന്ന സംഘടന മാത്രമാണ് പുനഃപരിശോധന ഹർജിക്കെതിരായ നിലപാടെടുത്തത്.
യോഗത്തിൽ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീർ, അസദുദ്ദീൻ ഒവൈസി എന്നിവർ പുനഃപ്പരിശോധന ഹർജിക്കായി വാദിച്ചു. പുനഃപരിശോധനാ ഹർജി കൊടുക്കാൻ തീരുമാനിച്ചതോടെ അയോധ്യ കൂടുതൽ നിയമ പോരാട്ടങ്ങളിലേക്കു കടക്കും.