Top Stories
ജമ്മു കശ്മീരിൽസ്ഫോടനം, ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.ജമ്മു കശ്‍മീരിലെ അഖ്‌നൂർ സെക്ടറിൽ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്.
സൈനികരുമായി പോവുകയായിരന്ന ട്രക്കിന് നേർക്കാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാൻമാരെ ഉടൻതന്നെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിയിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു.
ആഗ്ര സ്വദേശിയായ ഹവിൽദാർ സന്തോഷ്‌കുമാർ ആണ് വീര മൃത്യു വരിച്ചത്.