News

ശ്രീലങ്കൻ പ്രസിഡന്റായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു, ആശംസകളുമായി നരേന്ദ്രമോഡി

കൊളംബോ :ശ്രീലങ്കൻ പ്രസിഡന്റായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുൻ പ്രതിരോധ സെക്രട്ടറിയും കൂടിയാണ്  ഗോതാബായ രാജപക്സെ.ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു ഗോതാബായ.

ശ്രീലങ്കൻ ആഭ്യന്തരയുദ്ധക്കാലത്താണ് ഗോതാബായ പ്രതിരോധ സെക്രട്ടറിയായിരുന്നത് . മഹിjന്ദ രാജപക്സെയ്ക്കൊപ്പം തമിഴ് പുലികളെ തകർത്ത് 26 വർഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിൽ ഗോതാബായ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ ഭീകരവാദത്തിനെതിരേ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുള്ള വിഷയമാക്കുമെന്നും ഗോതാബായ പ്രഖ്യാപിച്ചിട്ടുമുണ്ട്.

  • പ്രധാനമന്ത്രി നരേന്ദ്രമോഡി ഗോതാബായയുടെ വിജയത്തിൽ അദ്ദേഹത്തിന്  അഭിനന്ദനം അറിയിച്ചുട്വീറ്റ് ചെയ്യ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും രാജ്യ സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനും താങ്കളുമായി കൂടുതൽ സഹകരണം ആഗ്രഹിക്കുന്നു എന്നും പ്രധാനമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button