News
സർവകലാശാലയിലെ കമ്പ്യൂട്ടർ ശൃംഖലയിൽ അനധികൃതമായി കടന്നുകയറി മാർക്ക് തട്ടിപ്പു നടത്തിയതായി കണ്ടെത്തി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പരീക്ഷകളിൽ, സ്ഥലം മാറിപോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡി ഉപയോഗിച്ചു കൂടുതൽ മാർക്ക് തട്ടിപ്പ് നടന്നതായി കണ്ടെത്തി.സർവകലാശാലയിലെ കമ്പ്യൂട്ടർ ശൃംഖലയിൽ അനധികൃതമായി കടന്നുകയറിയാണ് തട്ടിപ്പു നടത്തിയത്.
തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളിലെ പരീക്ഷകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. നിശ്ചയിച്ച മോഡറേഷനേക്കാൾ കൂടുതൽ മാർക്ക് കൃത്രിമമായി നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
തട്ടിപ്പിനെ കുറിച്ച് സർവകലാശാലയുടെ മൂന്നംഗ വിദഗ്ധ സമിതി അന്വേഷണം നടത്തും.