Top Stories

ഫാത്തിമയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സുദർശൻ പദ്മനാഭൻ, മിലിന്ദ്, ഹേമചന്ദ്രൻ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.

ചെന്നൈ : ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ പങ്കുണെന്ന് സംശയിക്കുന്ന ചെന്നൈ ഐഐടി യിലെ അധ്യാപകരെ ചോദ്യം ചെയ്യുന്നു. സുദർശൻ പദ്മനാഭൻ, മിലിന്ദ്, ഹേമചന്ദ്രൻ എന്നിവരെയാണ് തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.പ്രത്യേകം പ്രത്യേകം ഇരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുന്നത്.  ചെന്നൈ ഐഐടി ഗസ്റ്റ് ഹൌസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

ചെന്നൈ ഐഐടി ഡയറക്ടർ ഭാസ്‌ക്കർ സുന്ദരമൂർത്തി ഡൽഹിയിലേക്ക് പോയി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നൽകാനാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്.
18 ന് രാവിലെ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൾ ലത്തീഫ്, ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ  മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒരാഴ്ചക്കകം പ്രതികളെ അറസ്റ്റ് ചെയ്തില്ലങ്കിൽ മാധ്യമങ്ങളോട് ചില കാര്യങ്ങൾ പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ മരണത്തിന് കാരണക്കാർ ആരൊക്കെയാണെന്ന് മകൾതന്നെ വ്യക്തമാക്കിയിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുണ്ടെന്ന് അബ്ദുൾ ലത്തീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button