Top Stories

എൻഡിഎ യോഗത്തിൽനിന്ന് ശിവ സേന വിട്ടുനിന്നു.അഭിപ്രായ വ്യത്യാസങ്ങൾ എൻ ഡി എ യുടെ കെട്ടുറപ്പിനെ ബാധിക്കരുത് -മോദി.

ന്യൂഡൽഹി: ജനവിധിയെ മാനിക്കണമെന്നും, ഭിന്നതകൾ ഇല്ലാതെ ഒരുമിച്ചു നിൽക്കണമെന്നും എൻ ഡി എ ഘടക കക്ഷികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന എൻ ഡി എ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഘടകകഷികളോട് ഇപ്രകാരം പറഞ്ഞത്.മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന്  എൻഡിഎ യോഗത്തിൽനിന്ന് ശിവ സേന വിട്ടുനിന്ന സാഹചര്യത്തിലായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം.മഹാരാഷ്ട്ര വിഷയം എൻ ഡി എ യുടെ കെട്ടുറപ്പിനെ ബാധിക്കരുതെന്ന സൂചനയാണ് നരേന്ദ്രമോഡി യോഗത്തിൽ നൽകിയത്.

നാം ഒരു വലിയ കുടുംബമാണ്. ജനങ്ങൾക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ജനങ്ങൾ നമുക്ക് നൽകിയത്യ മികച്ച വിജയമാണ്. അതിനെ നമ്മൾ ബഹുമാനിക്കണം. ഒരേ ആശങ്കൾ പങ്കുവെക്കുന്നില്ലെങ്കിലും ഒരുപോലെ ചിന്തിക്കുന്ന പാർട്ടികളാണ് നാമെല്ലാം. ചെറിയതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നമ്മുടെ ഐക്യത്തെ തകർക്കാൻ പാടില്ല- മോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button