Top Stories
ഒരാഴ്ചയ്ക്കുള്ളിൽ മകളുടെ മരണത്തിന് കാരണമായവരെ അറസ്റ്റുചെയ്തില്ലെങ്കിൽ പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് ചില കാര്യങ്ങൾ പറയേണ്ടി വരും – അബ്ദുൾ ലത്തീഫ്
തിരുവനന്തപുരം : ഫാത്തിമ ലത്തീഫിന്റെ മരണത്തിനു കാരണക്കാരായവരെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റുചെയ്തില്ലെങ്കിൽ പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് ചില കാര്യങ്ങൾ പറയേണ്ടി വരുമെന്ന് ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫ്.
ഫാത്തിമയുടെ ലാപ്ടോപ്പും ടാബും അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറുന്നകാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. തന്റെ മരണത്തിന് കാരണക്കാർ ആരെന്ന് മകൾതന്നെ വ്യക്തമാക്കിയിട്ടും അറസ്റ്റ് വൈകുന്നതിൽ രോഷമുണ്ട്. സുദർശൻ പദ്മനാഭനെതിരെ തെളിവുകൾ ശേഖരിച്ച ശേഷം ഒരാഴ്ചക്കകം അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.
വളരെ മോശമായ അനുഭവമാണ് കൊട്ടൂർപുരം പോലീസ്റ്റേഷനിൽ നിന്നും തനിക്കും കൊല്ലം മേയർ adv. വി. രാജേന്ദ്ര ബാബുവിനും നേരിടേണ്ടി വന്നതെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കൂടുതൽ വിവരങ്ങൾ ധരിപ്പിക്കുമെന്നും ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ അബ്ദുൾ ലത്തീഫ് തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.