Cinema

‘തിരനോട്ടം’ മുതൽ ‘മരിക്കാർ അറബിക്കടലിന്റെ സിംഹം’വരെ എത്തിനിൽക്കുന്ന മോഹൻലാൽ പ്രിയദർശൻ സൗഹൃദം ലോക സിനിമാ ചരിത്രത്തിൽ പോലും പകരം വയ്ക്കാനില്ലാത്ത ആത്മ ബന്ധമാണ്.

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് മലയാളികൾക്ക് എന്നും ആഘോഷമാണ്. മോഹൻലാൽ എന്ന മഹാ നടൻ ആദ്യമായി അഭിനയിച്ച ‘തിരനോട്ടം’ മുതൽ റിലീസിന് കാത്തുനിൽക്കുന്ന ‘മരിക്കാർ അറബിക്കടലിന്റെ സിംഹം’വരെ എത്തിനിൽക്കുന്ന മോഹൻലാൽ പ്രിയദർശൻ സൗഹൃദം ലോക സിനിമാ ചരിത്രത്തിൽ പോലും പകരം വയ്ക്കാനില്ലാത്ത ആത്മ ബന്ധമാണ്. ഈ ആത്മബന്ധത്തിന്റെ മാജിക് ആണ്, ‘പൂച്ചക്കൊരു മൂക്കൂത്തി, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി പി ബാലഗോപാലൻ എം എ, താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം, കിലുക്കം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി തുടങ്ങി ‘ഒപ്പം’ വരെ എത്രയോ ചിത്രങ്ങൾ  മലയാളികളുടെ മനസിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനു കാരണം.

 പൊട്ടിച്ചിരിക്കാനും,  പൊട്ടിക്കരയാനും, മനസ് തുറന്നൊന്ന്  പ്രണയിക്കാനും, കുറുമ്പു കാട്ടാനും, കുസൃതി ആകാനുമൊക്കെ മലയാളികൾ മാതൃക ആക്കിയത് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ കണ്ടിട്ടായിരുന്നു.
ഈ കൂട്ടുകെട്ടിന്റെ സൗന്ദര്യം അളവറ്റതാണെന്ന് വീണ്ടും കാണിച്ചു തരികയാണ് മലയാളികളുടെ മഹാനടൻ മോഹൻലാൽ. മോഹൻലാലും പ്രിയദർശനും ഒരുമിച്ചിരിക്കുന്ന ഒരു പഴയ ചിത്രം തന്റെ ഫേസ്ബുക് പേജിലൂടെ മലയാളികളുമായി പങ്കുവയ്ക്കുകയാണ് പ്രിയ താരം.
മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റ് 
 
ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്…
 
ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ…ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ…
 
ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button