News
ഇടുക്കിയിൽ എക്സൈസ് ഏഴ് കിലോ കഞ്ചാവ് പിടികൂടി
ഇടുക്കി: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി.എൻ. സുധീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഏഴ് കിലോ കഞ്ചാവും പൾസർ ബൈക്കുമായി മൂന്ന് പേരെ പിടികൂടി. ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ കഞ്ഞിക്കുഴി ടൗണിൽ വച്ച് കഞ്ഞിക്കുഴി സ്വദേശികളായ കുമാരൻ ബിനുകുമാർ , ജോയി , തൊടുപുഴ സ്വദേശി ജിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതി ബിനുകുമാർ ഒറീസയിൽ 307 kg കഞ്ചാവ് കേസിൽ 16 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ പരോളിൽ ഇറങ്ങിയ ആളാണ്. നാട്ടിൽ വന്ന് വീണ്ടും ബൾക്ക് ഗഞ്ചാവ് ഡീലിംഗ്സ് നടത്താൻ വേണ്ടി പുതിയ സിംകാർഡും,ഫോണും വാങ്ങിയതായി എക്സൈസ് ഷാഡോ ടീമിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിനുവിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ഒറിസയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. സ്പെഷ്യൽ സ്ക്വാഡ്സർക്കിൾ ഇൻസ്പക്ടർ ടി.എൻ സുധീറും മഫ്ടിയിൽ ഷാഡോ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഷാഡോ ടീം ഈ വർഷം കണ്ടെടുക്കുന്ന പതിനഞ്ചാമത്തെ കേസാണിത്.കേസെടുക്കുന്ന സമയം പ്രതികൾ എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
പ്രിവന്റീവ് ആഫിസർ സജിമോൻ കെ. ഡി. ഷാജി ജയിംസ്, ടി.കെ.വിനോദ്, വിശ്വനാഥൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജലീൽ P.M. ലിജോ ജോസഫ്, സിജുമോൻ, അനൂപ് തോമസ്. രഞ്ജിത്ത് N എന്നിവരടങ്ങിയ എക്സൈസ് ടീമാണ് കേസെടുത്തത്.പ്രതികളെ ഇടുക്കി കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.