Cinema
ചരിത്രം കുറിക്കാൻ മാമാങ്കം ഡിസംബർ 12 ന്.
മമ്മൂട്ടിയുടെ ‘മാമാങ്കം’ ഡിസംബർ 12ന് തീയറ്ററിൽ എത്തുന്നു. മമ്മൂട്ടിയുടെ ഇതുവരെയുള്ള കരിയറിലെ എറ്റവും വലിയസിനിമയായിട്ടാണ് മാമാങ്കം റിലീസിനെത്തുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് നിര്‍മ്മിക്കുന്നത്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി യുഎസ് , കാനഡ, ഗൾഫ് രാജ്യങ്ങൾ, നോർത്ത് അമേരിക്ക തുടങ്ങി ലോകമെമ്പാടുമുള്ള റിലീസിനായാണ് മാമാങ്കം തയ്യാറെടുക്കുന്നത്.
മാമാങ്കത്തിന്റെ യുഎസ്, കാനഡ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത് മിഡാസ് ഗ്രൂപ്പാണ്. ആദ്യമായാണ് ഇവര്‍ ഒരു മലയാള ചിത്രത്തിന്റെ റൈറ്റ് വാങ്ങിക്കുന്നത്.റിക്കോർഡ് തുകയ്ക്കാണ് മിഡാസ് ഗ്രൂപ്പ് മാമാങ്കത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയെന്നാണ് അറിയാൻ കഴിയുന്നത്. തെലുങ്കിൽ ഗീത ആർട്സും, തമിഴിൽ പി.വി.ആർ പിക്ചേഴ്സും, ഗൾഫ് മേഖലയിൽ ഫർസ് ഫിലിംസുമാണ് മാമാങ്കം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
60 കോടി രൂപ നിർമാണചിലവ് വന്ന മാമാങ്കം ഡിസംബര്‍ 12നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയെ കൂടാതെ തരുൺ അറോറ,ഉണ്ണി മുകുന്ദൻ,സിദ്ദിഖ്, നീരജ് മാധവ്, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, ഇടവേള ബാബു, മേഘനാഥൻ, അനു സിതാര, കനിഹ,ഇനിയ, നിലമ്പൂർ ആയിഷ തുടങ്ങി നിരവധി താരങ്ങളാണ് മാമാങ്കത്തിൽ അണിനിരക്കുന്നത്.മനോജ് പിള്ള ക്യാമറ ചലിപ്പിക്കുന്ന മാമാങ്കത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. മാങ്കത്തിന്റെ എല്ലാ ഭാഷകളിലെയും ട്രെയിലറുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ആരാധകരെ പോലെ തന്നെ പ്രേക്ഷകരും വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.