News

ശബരിമല തീർത്ഥാടനം – പത്തനംതിട്ട ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍

  • പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി.
ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ 10 രൂപയുമാണ് വില. കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് ഒന്‍പതു രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ എട്ട് രൂപയുമാണ് വില. ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി/ ബ്രൂ/ നെസ്‌കഫേ 150 മില്ലി ലിറ്ററിന് 15 രൂപയും 200 മില്ലി ലിറ്ററിന് 20 രൂപയുമാണ് എല്ലായിടത്തും നിരക്ക്. ബോണ്‍വിറ്റ/ ഹോര്‍ലിക്സ് 150 മില്ലി ലിറ്ററിന്  20 രൂപ.
പരിപ്പ് വട, ഉഴുന്ന് വട, ബോണ്ട എന്നിവ 10 രൂപാ നിരക്കിലാകും എല്ലായിടത്തും ലഭിക്കുക. സന്നിധാനത്ത് പഴംപൊരി(ഏത്തയ്ക്കാ അപ്പം) 11 രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 10 രൂപയുമാണ് വില. ബജി 30 ഗ്രാമിന് സന്നിധാനത്ത് എട്ട് രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ ഏഴു രൂപയുമാണ്  നിരക്ക്.
ദോശ (ഒരെണ്ണം, ചട്നി, സാമ്പാര്‍ ഉള്‍പ്പടെ) ഇഡലി (ഒരെണ്ണം, ചട്നി, സാമ്പാര്‍ ഉള്‍പ്പടെ), പൂരി (ഒരെണ്ണം മസാല ഉള്‍പ്പടെ) എന്നിവയ്ക്ക് ഒന്‍പതു രൂപാ നിരക്കില്‍ സന്നിധാനത്തും, എട്ടു രൂപ നിരക്കില്‍ പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളിലും ലഭിക്കും. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് സന്നിധാനം,  പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 10 രൂപയാണ് വില.  പാലപ്പം, ഇടിയപ്പം എന്നിവയ്ക്ക് ഒന്‍പതു രൂപാ നിരക്കില്‍ സന്നിധാനത്തും  പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ എട്ടു രൂപയ്ക്കും ലഭിക്കും.  കിഴങ്ങ്, കടല, പീസ് എന്നിവയുടെ കറികള്‍ 25 രൂപാ നിരക്കില്‍ ലഭിക്കും. ഉപ്പുമാവിന് സന്നിധാനത്ത് 22 രൂപയും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 20 രൂപയുമാണ്.
നെയ് റോസ്റ്റ്  സന്നിധാനത്ത് 38 രൂപ നിരക്കിലും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 35 രൂപ നിരക്കിലും ലഭിക്കും. മസാലദോശ സന്നിധാനത്ത് 45 രൂപ നിരക്കിലും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 40 രൂപ നിരക്കിലും ലഭിക്കും.
ഊണ്-പച്ചരി (സാമ്പാര്‍, രസം, മോര്, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍ ) ഊണ്-പുഴുക്കലരി (സാമ്പാര്‍, രസം, മോര്, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍), ആന്ധ്ര ഊണുകള്‍ക്കും വെജിറ്റബിള്‍ ബിരിയാണി (350 ഗ്രാം) എന്നിവയ്ക്കും പമ്പ, നിലയ്ക്കല്‍, സന്നിധാനം ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 60 രൂപയാണ് വില.
പയര്‍, അച്ചാര്‍ ഉള്‍പ്പെട്ട കഞ്ഞിക്ക് സന്നിധാനത്ത് 35 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 30 രൂപയുമാണ് നിരക്ക്.
സന്നിധാനത്ത് കപ്പ 30 രൂപയ്ക്കും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 25 രൂപയ്ക്കും ലഭിക്കും. തൈര് സാദം സന്നിധാനത്ത് 45 രൂപയും നിലയ്ക്കല്‍,  പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 43 രൂപയും നല്കണം. തൈര് (ഒരു കപ്പ് ) സന്നിധാനത്ത് 12 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 10 രൂപയുമാണ് വില. നാരങ്ങാ സാദത്തിന്  സന്നിധാനത്ത് 43 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 40 രൂപയുമാണ് വില.
വെജിറ്റബിള്‍, ദാല്‍ കറികള്‍ക്ക് 20 രൂപയാണ് വില. തക്കാളി ഫ്രൈയുടെ നിരക്ക് സന്നിധാനം, നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 30 രൂപയാണ്.  പായസത്തിന് സന്നിധാനത്ത് 15 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 12 രൂപയുമാണ് നിരക്ക്.
തക്കാളി ഊത്തപ്പം, സവാള ഊത്തപ്പം എന്നിവയ്ക്ക് സന്നിധാനത്ത് 55 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 50 രൂപയുമാണ് നിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button