Top Stories
സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു വീണ് നാല് സൈനികരും രണ്ട് പോർട്ടർമാരും മരിച്ചു.
ന്യൂഡൽഹി: സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു വീണ് നാല് സൈനികരും രണ്ട് പോർട്ടർമാരും മരിച്ചു. മഞ്ഞിനടിയിൽ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി സൈനിക ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ല.സിയാച്ചിനിൽ 18000 അടി ഉയരത്തിൽ പട്രോൾ നടത്തികൊണ്ടിരുന്ന സൈനിക സംഘത്തിന് നേരെയാണ് മഞ്ഞുമല ഇടിഞ്ഞു വീണത്.