News

DGP യുടെ ഭാര്യ ഗതാഗതക്കുരുക്കില്‍ പെട്ടതിന് പോലീസുകാര്‍ക്ക് നില്‍പ്പ് ശിക്ഷ.

തിരുവനന്തപുരം : ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍ പെട്ടതിന് പോലീസുകാര്‍ക്ക് നില്‍പ്പ് ശിക്ഷ. കഴക്കൂട്ടം ബൈപ്പാസില്‍ കുരുക്കില്‍ കിടന്നതിന് തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക്കിന്റെ ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കും രണ്ട് സിഐമാര്‍ക്കുമാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. ഇവരോട് അര്‍ധരാത്രിവരെ പോലീസ് ആസ്ഥാനത്ത് നില്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ടെക്‌നോപാര്‍ക്കിലെ ഒരു ഐടി കമ്പനിയില്‍ എച്ച്ആര്‍ വിഭാഗം മേധാവിയാണ് ബെഹ്‌റയുടെ ഭാര്യ. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതില്‍ ക്രുദ്ധനായാണ് ബെഹ്‌റ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്.

തിരുവനന്തപുരത്ത് വൈകിട്ട് ആറേമുക്കാലോടെ ഗവര്‍ണര്‍ക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതല്‍ ചാക്ക ബൈപ്പാസ് വരെ പോലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നുവരുന്നതനുസരിച്ച് ബൈപ്പാസിലും പാളയം- ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പോലീസ് തടഞ്ഞു. ഈ നിയന്ത്രണത്തിനിടയിലാണ് സ്വകാര്യ വാഹനത്തില്‍ വരികയായിരുന്ന ഡിജിപിയുടെ ഭാര്യ കുരുക്കില്‍പ്പെട്ടത്.

ഇതോടെ ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാര്‍ക്കും അടിയന്തരമായി പോലീസ് ആസ്ഥാനത്തെത്താന്‍ ആവശ്യപ്പെട്ട് നില്‍പ്പ് ശിക്ഷ നല്‍കുകയായിരുന്നു.

പക്ഷേ ഇതെല്ലാം പോലീസ് ആസ്ഥാനം നിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button