Politics
KSU മാർച്ചിൽ സംഘർഷം, നാളെ വിദ്യാഭാസ ബന്ദ്
തിരുവനന്തപുരം : എം.ജി,കേരളാ സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണവും വാളയാർ കേസിൽ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.പോലീസ് നടത്തിയ ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത് എന്നിവർക്ക് പരിക്കേറ്റു.
തലപൊട്ടി ചോരയൊലിച്ച ഷാഫി പറമ്പിൽ എം. എൽ.എ യെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമാസക്തരായ പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
സെക്രട്ടറിയേറ്റിനുമുന്നിൽ ശബരിനാഥ് എം. എൽ. എ പ്രസംഗിച്ചോണ്ടുനിന്നപ്പോൾ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പോലീസ് നടപടിയിലാണ് മാർച്ച് അക്രമാസക്തമായത്.
തലപൊട്ടി ചോരയൊലിപ്പിച്ച ഷാഫിപറമ്പിൽ എം. എൽ. എ യെ ആശുപത്രിയിലേക്ക് മാറ്റാതെ എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയത് പ്രതിപക്ഷ എം.എൽ.എ മാരുടെ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധത്തെ തുടർന്ന് ഷാഫി പറമ്പലിനെ മെഡിക്കൽ കോളേജിലേക്കു മാറ്റി.
നിയമസഭാ മാർച്ചിൽ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച (20.11.2019) കെ.എസ്.യു സംസ്ഥാനത്ത് വിദ്യാഭാസ ബന്ദിന് ആഹ്വാനം ചെയ്യ്തു.