Cinema

ദേഹാസ്വാസ്ഥ്യം, ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

കൊച്ചി:നടനും സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചെന്നൈക്ക് പോകാനെത്തിയ ശ്രീനിവാസന് വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ഉടൻതന്നെ 

വിമാനത്താവള അധികൃതരുടെ നേതൃത്വത്തിൽ ശ്രീനിവാസനെ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button