News

ഹെൽമറ്റ് വിധി നടപ്പാക്കാൻ നടപടികളുമായി സർക്കാർ

തിരുവനന്തപുരം:ഹൈക്കോടതിവിധിയെ തുടർന്ന് ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയെങ്കിലും പരിശോധന ഉടൻ കർശനമാക്കാനിടയില്ല. തൽക്കാലം പിഴയടപ്പിക്കുന്നത് ഒഴിവാക്കി ബോധവൽക്കരണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നാല് വയസ്സിനു മുകളിലേക്കുള്ള കുട്ടികൾക്കുൾപ്പെടെ ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുള്ളതിനാൽ പരിശോധന കർശനമാക്കുന്നത് ജനരോഷമുണ്ടാക്കുമെന്ന ഭയവും സർക്കാരിനുണ്ട്.എന്നാൽ പിൻ സീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നതിൽ ഹൈക്കോടതി കർശന നിലപാടെടുത്തത് കാരണം സർക്കാരിന് നടപടികൾ കർശനമാക്കിയേ പറ്റു.

ഇരുചക്ര വാഹനാപകടങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കാണ് മരണസാധ്യത കൂടുതലുള്ളത്. പിന്നിലിരിക്കുന്നവരാകും ദൂരേക്കു തെറിച്ചുവീഴുക. തലയ്ക്കു പരിക്കേൽക്കാനാണു സാധ്യത കൂടുതൽ. ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളെത്തുടർന്നാണ് ഹെൽമെറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.
നിയമപരമായുള്ള നടപടി ഉടൻ പൂർത്തിയാക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകും.ഹെൽമറ്റ് പരിശോധന കർശനമാക്കും ആദ്യഘട്ടത്തിൽ പിഴചുമത്താതെ ബോധവൽക്കരണം നടത്തി വിടാനാണ് സാധ്യത. വിധിയുടെ പശ്ചാത്തലത്തിൽ ഹെൽമെറ്റ് നിർബന്ധമാക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് പോലീസ്, മോട്ടോർവാഹന വകുപ്പുകളോട് ഗതാഗത സെക്രട്ടറിയും ആവശ്യപ്പെടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button