News
ആധാർ സേവ കേന്ദ്രങ്ങൾ ഇനി എല്ലാ ദിവസവും
ന്യൂഡല്‍ഹി: ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയിൽ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ആധാര്‍ സേവാ കേന്ദ്രങ്ങളിലെ തിരക്കുകള്‍ വര്‍ദ്ധിച്ചതിനാലാണ് ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്. നേരത്തെ ചൊവാഴ്ചകളില്‍ സേവാ കേന്ദ്രങ്ങള്‍ക്ക് അവധിയായിരുന്നു.
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ദിനംപ്രതി ഓരോ കേന്ദ്രത്തിലും 1000 പേർക്ക് സേവനം ലഭിക്കും.പാസ്പോർട്ട് പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് സേവനങ്ങള്‍ക്കായി കേന്ദ്രങ്ങളെ സമീപിക്കേണ്ടത്.