News
കാമുകനെത്തേടി ഡൽഹിയിൽ പോയ 43 കാരി വീട്ടമ്മ റിമാൻഡിൽ
വടകര : പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനെ തേടി ഡൽഹിയിലേക്കു പോയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവള്ളൂർ സ്വദേശിനിയായ 43 വയസുള്ള വീട്ടമ്മയാണ് പോലീസ് ഡൽഹിയിൽ എത്തി അറസ്റ്റ് ചെയ്യ്തത്. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ വീട്ടമ്മയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 13നു മയ്യന്നൂരിലെ സ്വന്തം വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്നു പോയ യുവതി തിരിച്ചു വരാത്തതിനെ തുടർന്നു ഭർതൃസഹോദരൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.
ഇന്റീരിയർ ഡിസൈനറായ കാമുകന്റെ അടുത്തേക്ക് വിമാന മാർഗം പോയതായി വിവരം ലഭിച്ചതിനെ തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഡൽഹിയിൽ പൊലീസ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു മറ്റൊരാളോടൊപ്പം പോയതിനാണ് കേസ് എടുത്തത്.