News

കേരളത്തിൽ മഴ ശക്തിപ്രാപിക്കും, ഇടിമിന്നലിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമാക്കുന്നത്.

സംസ്ഥാനത്ത് കനത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് വടക്ക് കിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചിരുന്നു. ഇതോടെ കഴിഞ്ഞദിവസം കേരളത്തിലെ തെക്കൻ ജില്ലകളിൽ നല്ല മഴ ലഭിച്ചിരുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിനും, തമിഴ്നാടിനും പുറമെ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന്  കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button