Top Stories

വ്യാജ വിവരങ്ങൾ നൽകി IAS, ആസിഫ് കെ.യുസുഫിനെതിരെ കളക്ടറുടെ റിപ്പോർട്ട് 

ആസിഫ് കെ .യൂസുഫ്
ആസിഫ് കെ. യൂസുഫ്

കൊച്ചി:    സംവരണാനുകൂല്യത്തിനായി വ്യാജ വിവരങ്ങൾ നൽകി IAS നേടി എന്ന ആരോപണത്തിൽ തലശേരി സബ്കളക്ടർ ആസിഫ് കെ.യുസുഫിനെതിരെ എറണാകുളം കളക്ടർ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോർട്ട്  ചീഫ് സെക്രട്ടറിക്ക് കൈമാറി. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

സംവരണാനുകൂല്യത്തിനായി ആസിഫ് വ്യാജ വിവരങ്ങൾ നൽകിയെന്ന് പ്രാഥമിക അന്വേഷണത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് കണ്ടെത്തി. പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയാകണമെന്നാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ ആസിഫ് പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമുമ്പുള്ള മൂന്ന് വർഷവും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലാണെന്നാണ് എറണാകുളം കളക്ടർ കണ്ടെത്തിയിരിക്കുന്നത്.വാർഷിക വരുമാനം 1,80,000 എന്ന് ആസിഫ് കാണിച്ച വർഷത്തിൽ 21 ലക്ഷത്തിന് മുകളിലാണ് യഥാർത്ഥ വരുമാനം. മറ്റു വർഷങ്ങളിലും 23-25 ലക്ഷങ്ങളുടെ വരുമാനമുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തുടർനടപടികൾ സ്വീകരിക്കാനായി ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോർട്ട്‌ കേന്ദ്ര പേർസണൽ മന്ത്രാലയത്തിനു കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button