Politics
ആദർശ ധീരന് അടിതെറ്റുന്നു
ആദർശധീരനെന്ന് അണികൾ വിശേഷിപ്പിക്കുന്ന ഏ.കെ ആന്റണിക്ക് അടിപതറുകയാണ്. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുണ്ടാക്കി ഭരിക്കാൻ കൊതിക്കുന്ന സംസ്ഥാന നേതാക്കന്മാരുടെ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങാൻ സോണിയാ ഗാന്ധി നിർബ്ബന്ധിതയായിരിക്കയാണ്.
ശിവ സേനയുമായി സഖ്യമുണ്ടാക്കിയാൽ കോൺഗ്രസ്സിന്റെ മതേതര പ്രതിഛായക്കു കളങ്കമേൽക്കും എന്ന നിലപാടിലാണ് ആന്റണി. കേരളത്തിൽ മുസ്ലിം ലീഗുമായി സഖ്യമുണ്ടാ ക്കാമെങ്കിൽ മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യത്തിനെന്താണ് കുഴപ്പെമെന്ന സംസ്ഥാന നേതാക്കന്മാരുടെ ചോദ്യത്തിനു മുന്നിൽ തലകുനിച്ച് നാല്ക്കുകയാണ് ആന്റണി.
ശിവസേനയുമായി സഖ്യമരുതെന്നു പറയുന്ന ദേശീയ നേതാക്കന്മാരെ ഒതുക്കാൻ അവരുടെ ചരിത്രം പരിശോധിക്കുന്ന തിരിക്കിലാണ് സംസ്ഥാനത്തെ ചില പാർട്ടി നേതാക്കന്മാർ.മുസ്ലിം ലീഗ് കനിഞ്ഞു നല്കിയ സീറ്റിൽ നിന്ന് ജയിച്ച് മുഖ്യ മന്ത്രിയായ ആന്റണിക്കെതിരെയാണ് ശിവസേനാ സഖ്യം ആഗ്രഹിക്കുന്നവർ പ്രധാനമായും വിരൽ ചൂണ്ടുന്നത്.ആദ്യം സ്വീകരിച്ച ശക്തമായ നിലപാടിൽ നിന്ന് ‘മൗനം വിദ്വാനു ഭൂഷണമെന്ന’ തന്ത്രപരമായ നിലപാടിലാണ് ആന്റണി.
ഇരുപതിൽ പത്തൊൻപത് സീറ്റിൽ ജയിക്കാൻ കഴിഞ്ഞെങ്കിലും കേരളത്തിലെ ലീഗു ബന്ധവും ലീഗിന്റെ എം.പി മാർ പാർലമെന്റിൽ സ്വീകരിക്കുന്ന വർഗീയ നിലപാടുകളും അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സിന് ബാധ്യ തയാകുകയാണ് .