News
മായം കലർന്ന വെളിച്ചെണ്ണ കർശന നടപടികളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നിർമ്മിച്ച കമ്പനികൾക്ക് പിഴ ചുമത്തി ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ. നിശ്ചിത ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നിർമിച്ച കമ്പനികൾക്കാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പരിശോധന നടത്തി പിഴ ചുമത്തിയത്.
കൈരളി ഓയിൽ മിൽസ്, കിഴക്കമ്പലം, കൊച്ചി എന്ന സ്ഥാപനം ഉത്പാദിപ്പിച്ച് ലിയാ ട്രേഡിംഗ് കമ്പനി, ചങ്ങമ്പുഴ നഗർ, സൗത്ത് കളമശ്ശേരി എന്ന സ്ഥാപനം മാർക്കറ്റിംഗ് നടത്തുന്ന ‘കിച്ചൺ ടേസ്റ്റി വെളിച്ചെണ്ണ’, ‘കെ.പി.എൻ. ശുദ്ധം വെളിച്ചെണ്ണ’,
‘ശുദ്ധമായ തനിനാടൻ വെളിച്ചെണ്ണ’ എന്നിവ നിശ്ചിത ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 6 ലക്ഷം രൂപ പിഴ ചുമത്തി. പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവർത്തിക്കുന്ന ABH ട്രേഡിംഗ് കമ്പനി ഉദ്പാദിപ്പിച്ച ‘കേരളീയം കോക്കനട്ട് ഓയിലി’ന് 3.15 ലക്ഷം രൂപയും പിഴ ചുമത്തി.
വെളിച്ചെണ്ണയിൽ മായംകലർത്തുകയും ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിൽക്കുകയോ, നിർമ്മിക്കുകയോ ചെയ്യുന്നവർക്കുമെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.