News
ടിപ്പർ ലോറി ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
പൂവാർ : ഓലത്താന്നിയിൽ ടിപ്പർ ലോറിയിടിച്ച് അദ്ധ്യാപിക കൊല്ലപ്പെട്ടു. ഉച്ചക്കട എസ്.എസ് നിവാസിൽ ബിന്ദു കെ നായർ ആണ് കൊല്ലപ്പെട്ടത്. നെയ്യാറ്റിൻകര GR പബ്ലിക് സ്കൂളിലെ അധ്യാപികയാണ് ബിന്ദു.
ലോറി ഇടിച്ച് ഏറെനേരം റോഡിൽകിടന്നതിനു ശേഷമായിരുന്നു ബിന്ദുവിനെ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്.
സ്കൂൾ ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ 10 മണിവരെ ടിപ്പർ ലോറി ഓടാൻ പാടില്ല എന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനിക്കെയാണ് ടിപ്പർ ഇടിച്ച് അദ്ധ്യാപിക ദാരുണമായി കൊല്ലപ്പെടുന്നത്. ലോറി ഡ്രൈവർ രാജീവിനെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.