News

ബിഡിജെഎസ് നേതാവ് ടിവി ബാബു അന്തരിച്ചു

തൃശ്ശൂര്‍ : ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള പുലയമഹാസഭയുടെ അമരക്കാരനുമായിരുന്ന ടിവി ബാബു അന്തരിച്ചു.63 വയസായിരുന്നു. ഇന്ന് പുലർച്ചെ 1.40 ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയോജകമണ്ഡലത്തില്‍ നിന്നും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 1995-2005 കാലയളവില്‍ രണ്ട് തവണയായി ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതല്‍ 2008 വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button