News
കൂടത്തായി കൊലപാതക പരമ്പര – സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ് അറസ്റ്റിൽ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ് ആണ് അറസ്റ്റിലായത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ജോളിയെ സഹായിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.മൊഴിയെടുക്കുന്നതിനായി മനോജ് കുമാറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് മനോജിന് കൂടുതൽ അറിവ് ഉണ്ടായിരുന്നു എന്ന് പോലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനു ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങും.