Top Stories
ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ ഇന്നും നാളെയും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.തീഹാര്‍ ജയിലില്‍ വച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചിദംബരത്തെ ചോദ്യം ചെയ്യുക.രാവിലെ 10 മുതല്‍ ഒന്നരവരെയും രണ്ടരമുതല്‍ നാല് മണിവരെയും ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
ഓഗസ്‌സ്റ്റ് 21 ന് ഐഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് സുപ്രീകോടതി ഒക്ടോബര്‍ 22 ന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കള്ളപ്പണക്കേസില്‍ ഒക്ടോബര്‍ 16ന് അറസ്റ്റിലായ അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 27 വരെ തുടരും.