News
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു നൽകുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി:ആരോഗ്യമന്ത്രി
തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു നൽകുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ചില മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്കു മരുന്നു നൽകുന്നതായി പരാതി ലഭിക്കുന്നുണ്ട്. ഇതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ അടിയന്തര നടപടി വേണമെന്നു ഡ്രഗ്‌സ് കൺട്രോളറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.