Top Stories
വ്യാജ സട്ടിഫിക്കറ്റിലൂടെ IAS, തഹസിൽദാർക്കെതിരെ അന്വേഷണം
തിരുവനന്തപുരം : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണ വിധേയനായ തലശേരി സബ് കലക്ടർ ആസിഫ് കെ യൂസഫിന് ഐ.എ.എസ് നേടാനായി വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയ തഹസീൽദാർക്കെതിരെ വിജിലൻസ് അന്വേഷണം.
കൈക്കൂലി വാങ്ങിയാണോ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്.
തലശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റും സാമ്പത്തിക വിവരങ്ങളും കാണിച്ചാണ് ഒ.ബി.സി സംവരണത്തിൽ ഐ. എ. എസ് സ്വന്തമാക്കിയതെന്ന് വകുപ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 25 ലക്ഷത്തിന് മുകളിൽ കുടുംബത്തിന് വാർഷിക വരുമാനമുണ്ടായിട്ടും പരമാവധി രണ്ടര ലക്ഷം എന്നാണ് ആസിഫ് കാണിച്ചത്. ഒരു ലക്ഷത്തി എൺപതിനായിരമാണ് വാർഷിക വരുമാനമെന്ന് സാക്ഷ്യപ്പെടുത്തി എറണാകുളം കണയന്നൂർ തഹസീൽദാർ നൽകിയ വരുമാന സർട്ടിഫിക്കറ്റാണ് ഇതിന് തെളിവായി ആസിഫ് ഹാജരാക്കിയത്. ഈ സർട്ടിഫക്കറ്റ് തെറ്റാണന്ന് എറണാകുളം കലക്ടർ എസ്. സുഹാസ് റിപ്പോർട്ട് നൽകിയതോടെയാണ്
ചീഫ് സെക്രട്ടറി വിജിലൻസ് പരിശോധനക്ക് നിർദേശം നൽകിയത്. ഇതിന് പിന്നിൽ ഉന്നത സ്വാധീനമോ സാമ്പത്തിക ഇടപാടുകളോ ഉണ്ടോ എന്നാണ് വിജിലൻസ് പരിശോധിക്കുന്നത്.
ആസിഫിനെതിരായ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഉടൻ കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന് കൈമാറും ശേഷമാവും ആസിഫിനെതിരായ തുടർ നടപടികൾ കേന്ദ്രം സ്വീകരിക്കുക.