News
ഡെങ്കിപ്പനി, ഉമ്മൻചാണ്ടി ആശുപത്രിയിൽ
തിരുവനന്തപുരം: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പനി ബാധിച്ച് വിശ്രമത്തിലായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻചാണ്ടി നിയമസഭയിൽ എത്തിയിരുന്നില്ല. പനി കടുത്തതിനെ തുടർന്ന് ആശുപത്രിയിൽ കൂടുതൽ പരിശോധനകൾനടത്തിയപ്പോഴാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.