Top Stories
ഷെഹലയുടെ മരണത്തിൽ കേസെടുത്ത് പോലീസ്
ഷെഹ്ലയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. സ്കൂൾ പ്രിൻസിപ്പൽ കരുണാകരൻ, വൈസ് പ്രിൻസിപ്പൽ കെ കെ മോഹനൻ, അധ്യാപകൻ ഷിജിൽ, താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർ ജിസ എന്നിവർക്കെതീരെയാണ് പോലീസ് കേസെടുത്തത്.
ഷഹല പാമുകടിയേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. വയനാട് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ നിർദ്ദേശപ്രകാരം ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തി. ഗുരുതരമായ വീഴ്ചകളാണ് സ്കൂളിൽ കണ്ടെത്തിയത്.ജില്ലാ ജഡ്ജി സ്കൂൾ അധ്യാപകരെ രൂക്ഷമായി വിമർശിച്ചു.
ഷഹലയുടെ മരണത്തിൽ താലൂക് ആശുപത്രിയിലെ ഡോക്ടർമാർക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് സ്കൂളിനെതിരെയും അധ്യാപർക്കെതിരെയും വിദ്യാർത്ഥികളും, വിവിധ സംഘടനാ പ്രവർത്തകരും, നാട്ടുകാരും പ്രകടിപ്പിച്ചത്.