Top Stories
മഹാരാഷ്ട്ര, ഹർജി ഞായറാഴ്ച്ച രാവിലെ 11.30ന് പരിഗണിക്കും
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ രൂപവത്കരണത്തിൽ ശിവസേനയും എൻസിപിയും കോൺഗ്രസും സമർപ്പിച്ച ഹർജി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും. ഹർജി ഇന്നു രാത്രി തന്നെ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഞായറാഴ്ച രാവിലെ മാത്രമെ ഹർജി പരിഗണിക്കൂവെന്ന് അധികൃതർ അറിയിച്ചു.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി അടക്കം ചോദ്യംചതെയ്താണ് മൂന്ന് പാർട്ടികളും സുപ്രീം കോടതിയെ സമീപിച്ചത്.
ഞായറാഴ്ച രാവിലെ 11.30 ന് ഹർജി പരിഗണിക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പ്രതികരിച്ചു. സുപ്രീം കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും പ്രതികരിച്ചു.