Top Stories

എല്ലാം ശരദ് പവാറിന്റെ അറിവോടെയായിരുന്നോ?

മുംബൈ : മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതനീക്കത്തിലൂടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തത് എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ അറിവോടെയെന്ന് സൂചന. ബി ജെ പി യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണ ചർച്ചകളിൽ ശരദ് പവാറും പങ്കെടുത്തിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

മഹാരാഷ്ട്രയിലെ കർഷകപ്രശ്നങ്ങൾ അവതരിപ്പിക്കാനെന്ന പേരിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പവാർ ചർച്ച നടത്തിയിരുന്നു. ഇതിനെ കോൺഗ്രസ്‌ വിമർശിച്ചിരുന്നു. ശിവസേനയും കോൺഗ്രസുമായി സഖ്യ രൂപീകരണ ചർച്ച നടത്തുമ്പോഴും രഹസ്യമായി ബിജെപി എൻ സി പി  നീക്കങ്ങൾ നടന്നിരുന്നു എന്നതാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.
അതേസമയം മഹാരാഷ്ട്രയിലെ ബിജെപി എൻസിപി സഖ്യം തന്റെ അറിവോടെ അല്ലായിരുന്നു എന്ന് ശരദ്പവാർ പ്രതികരിച്ചു. അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണ്.
22 എൻസിപി എംഎൽഎ മാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോർട്ട്.ചെറുകക്ഷികളുടെ അടക്കം പിന്തുണ സർക്കാരിനുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു. എൻസിപി പിളർത്തിയിട്ടില്ലന്നും പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലന്നും, ശിവസേന വഞ്ചിച്ചപ്പോൾ കർഷക താൽപ്പര്യത്തിന് പുതിയ നിലപാട് സ്വീകരിച്ചുവെന്നും  ബിജെപി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button