Politics
കെ.പി.എം.എസ് വരുതിയിലാക്കാൻ പുന്നലയുടെ ശ്രമം
നവോത്ഥാന നായകനായി മാറാൻ ശ്രമിച്ച് എടുക്കാത്ത നാണയമായി മാറിയ KPMS സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സംഘട നയിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ അടിച്ചമർത്താനായി സംഘടനയുടെ ഘടനയിൽത്തന്നെ മാറ്റം വരുത്താൻ ശ്രമിക്കുന്നു എന്ന് ആരോപണം.
വെള്ളാപ്പള്ളിക്കൊപ്പം നവോത്ഥാന നായനാകാൻ കച്ചകെട്ടിയ പുന്നലക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് കിട്ടിയ തിരിച്ചടിയോടെ സ്വന്തം സമുദായത്തിൽപ്പോലും സ്വാധീനമില്ലന്ന് തെളിഞ്ഞു.
പട്ടികജാതി മേഖലകളിലാണ് ഇടതു പക്ഷത്തിന് ഏറ്റവും കനത്ത തിരിച്ചടി ലഭിച്ചത് . ഇതോടെ പുന്നല ഒരു ബാധ്യ തയാണന്ന് ഇടതു പക്ഷത്തിന് ബോധ്യമായി. കണിച്ചുകുളങ്ങ ര ക്ഷേത്ര വികസനത്തിന് 6 കോടി സർക്കാരിൽ നിന്ന് നേടിഎടുക്കാൻ വെള്ളാപ്പള്ളിക്കു കഴിഞ്ഞപ്പോൾ ‘ കോരന് കുംമ്പിളിൽ കിട്ടിയത് കഞ്ഞി ‘ മാത്രമാണ്.
വെള്ളാപ്പള്ളിയെ വീട്ടിൽ പോയി കണ്ട പിണറായി പുന്നലയെ കണ്ട ഭാവം പോലും നടിച്ചില്ല. ഇതൊക്കെ സംഘടനയിൽ വിമർശനമായി ഉയരുന്ന സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റികളുടെ അധികാരം കുറക്കാനും താലൂക്ക് കമ്മിറ്റി കളിലൂടെ സ്വന്തം അധികാരം നിലനിർത്താനും പുന്നല ശ്രമിക്കുന്നത്.
ഇടതു പക്ഷത്തെ വിമർശിച്ച് യുഡിഎഫി ൽ എത്താനാണ് ഇപ്പോൾ പുന്നലയുടെ ശ്രമം.എന്നാൽ ആർക്കും വേണ്ടാതായ ഈ നവോത്ഥാന നായനെ ചുമന്നു നാറാൻ യുഡിഎഫ് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.