Politics
‘മഹാരാക്ഷ്ട്രീയ’ ചവിട്ടു നാടകം
തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമായ രീതിയിലാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നും അധാർമ്മികമല്ലന്നു തെളിയിക്കുന്നതാണ് മഹാരാ ഷ്ട്രിയിലെ സംഭവവികാസങ്ങൾ. ചതിയും വഞ്ചനയും കഴി യുന്നത്ര ഭംഗിയായി നടത്താൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം മത്സരിക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ശിവസേനാ കൂട്ടു കെട്ടിന് അനുകൂലമായിട്ടാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ വിധി എഴുതിയത്. എന്നാൽ ബിജെപിക്കു ലഭിച്ച സീറ്റിന്റെ പകുതി പോലും കിട്ടാത്ത ശിവസേന മുഖ്യമന്ത്രി പദത്തി നായി സമ്മർദ്ദം ചെലുത്താൻ തുടങ്ങി. അതോടെ മഹാരാഷ്ടയിലെ രാഷ്ടീയ അന്തരീക്ഷത്തിൽ കാർമേഘങ്ങൾ നിറയാൻ തുടങ്ങി.
2014 ൽ മോദി അധികാര ത്തിലെത്തിയ നാൾ മുതൽ ശിവസേന നടത്തിക്കൊണ്ടിരുന്ന നിഴൽ യുദ്ധത്തിന് തിരശ്ശീല വീഴുകയാണ്. തോളിലിരുന്ന് ചെവി കടിക്കുന്ന ശിവസേനയെ ചവുട്ടി പുറത്താക്കാനുള്ള അവസരമാണ് ഇപ്പോൾ ബിജെപി ഉപയോഗപ്പെട്ടത്തിയിരിക്കുന്നത്. ഇന്ത്യൻ രാക്ഷ്ട്രീയത്തിലെ പല സമവാക്യങ്ങളും തിരുത്തിയെഴുതിത്തുടങ്ങാൻ വഴിതെളിയിക്കുന്ന സംഭവവി കാസങ്ങളാണ് മഹാരാക്ഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്നത്.