Politics

മഹാരാഷ്ട്ര, കോൺഗ്രസിനും ശിവസേനക്കും വലിയ നഷ്ട്ടം .

ലാഭനഷ്ട്ടങ്ങളുടെ കണക്കു കൂട്ടലിലാണ് ഇപ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ. അവസാന കണക്കെടുപ്പിൽ ഏറ്റവും കനത്ത നഷ്ട്ടംകോൺഗ്രസിനായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്.

കടുത്ത മതതീവ്ര നിലപാടു സ്വീകരിക്കുന്ന ശിവസേനക്ക് സർക്കാരുണ്ടാക്കാൻ സഹായകമായ നിലപാട് സ്വീകരിച്ചു എന്നു മാത്രമല്ല ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാൻ പോലും കോൺഗ്രസ് തയ്യാറായി. അധികാരം ആസ്വദിക്കാൻ അവസരം വന്നപ്പോൾ മതേതര മൂല്യങ്ങൾ മറന്ന കോൺഗ്രസ്സിന്റ മുഖംമൂടി അഴിഞ്ഞു വീഴുന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്.

ദക്ഷിണേന്ത്യക്കാർക്കെതിരെ കൊലവിളിയുമായി പിറന്നുവീണ ശിവസേന മുംബൈയിലെ തെരുവുകളിൽ മുണ്ടുടത്തവർക്കു നേരെ നടത്തിയ അക്രമങ്ങൾ മറക്കാൻ സമയമായിട്ടില്ല.

കടുത്ത ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ശിവ സേനയുമായുള്ള കൂട്ടുകെട്ടിനെ എതിർത്ത ആന്റണിയുടെ വായടപ്പിച്ചത് വർഗീയ പാർട്ടിയായ  മുസ്ലിം ലീഗുമായി കേരളത്തിലുള്ള ചങ്ങാത്തം എടുത്തു കാട്ടിയാണ്. എങ്ങിനെയെങ്കിലും മഹാരാഷ്ട്രയിൽ അധികാരത്തിലെത്തണമെന്ന കോൺഗ്രസിന്റെ സ്വപ്നം തകർത്തത് അമിത്ഷായുടെ തന്ത്രപരമായ നീക്കങ്ങളാണ് .ഇതോടെ മതേതരം പറഞ്ഞുള്ള നിലപാടുകൾ സ്വീക രിക്കാൻ ഇനി കോൺഗ്രസിനു കഴിയില്ല .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button