Top Stories
മഹാരാഷ്ട്ര കേസ് നാളത്തേക്കു മാറ്റി, വിശ്വാസ വോട്ടെടുപ്പ് ഉടനില്ല.
ഡൽഹി : മഹാരാഷ്ട്ര, എൻസിപി, ശിവസേന, കോൺഗ്രസ് കക്ഷികളുടെ കേസ് നാളത്തേക്ക് മാറ്റി സുപ്രീം കോടതി. നാളെ രാവിലെ 10.30നാണ് കേസ് പരിഗണിക്കുക. അടിയന്തിര വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ത്രികക്ഷികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
നാളെ കേസ് പരിഗണിക്കുമ്പോൾ, സർക്കാർ രൂപീകരണത്തിന് ആധാരമായ 2 കത്തുകൾ ഹാജരാക്കണം. ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്നാവിസ് ഹാജരാക്കിയ കത്തും, ഫഡ്നാവിസിനെ ക്ഷണിച്ചു ഗവർണർ നൽകിയ കത്തും ഹാജരാക്കണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
11.40 ന് ആണ് ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികളുടെ ഹർജി, ജസ്റ്റിസ് എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജിവ് ഖന്ന എന്നിവരുടെ ബഞ്ച് പരിഗണിച്ചത്. ശിവസേനക്കുവേണ്ടി കപിൽ സിബൽ, എൻസിപി ക്കുവേണ്ടി മനു അഭിഷേക് സിംഘ്വി, ബിജെപി ക്കുവേണ്ടി മുകുൾ റോത്തഗി, കേന്ദ്ര സർക്കാരിനുവേണ്ടി വേണ്ടി തുഷാർ മേത്ത എന്നിവർ ഹാജരായി.
അടിയന്തിരാവസ്ഥക്ക് തുല്യമായ അവസ്ഥയാണ് നടക്കുന്നത്. സത്യപ്രതിജ്ഞ നടത്തിയത് ചട്ടം ലംഘിച്. ഗവർണർ സ്വന്തം നിലക്കല്ല പ്രവർത്തിക്കുന്നത്. രാഷ്ട്രപതീ ഭരണം പിൻവലച്ചത് കാബിനറ്റ് കൂടാതെ. ഗവർണറുടെ നടപടി പക്ഷപാതകരം. തുടങ്ങിയവയായിരുന്നു ശിവസേനക്കുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.
ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം, കുതിരക്കച്ചവടം നടത്താൻ അവസരം കൊടുക്കരുത്. അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നും നീക്കിയതായി കാണിച്ച് എൻസിപി യുടെ 54എംഎൽഎ മാരിൽ 41 പേർ ഒപ്പിട്ട കത്ത് എൻസിപി ക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിംഘ്വി കോടതിയിൽ ഹാജരാക്കി.
വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണം എന്നത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളതെന്നും അതിനെക്കുറിച്ചു വാദിക്കാനും പറഞ്ഞ് എൻസിപി യുടെ ഹർജിയിലെ മറ്റു കാര്യങ്ങൾ കോടതി തള്ളിക്കളഞ്ഞു.
കോടതിക്ക് ഗവർണറുടെ തീരുമാനം പരിശോധനക്ക് വിധേയമാക്കാൻ കഴിയില്ല എന്ന് ബിജെപി ക്കുവേണ്ടി ഹാജരായ മുകുൾ റോത്തഗി വാദിച്ചു.കേസ് നീട്ടണമെന്ന ബിജെപി യുടെ വാദം കോടതി അംഗീകരിച്ചില്ല.